Weekly reflection 8
8 th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ July 31 - August 4, 2023 അങ്ങനെ ആ ദിനങ്ങളും വന്നെത്തി. ആഴ്ചയുടെ ആദ്യദിനം തന്നെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു കോളേജിലെ അധ്യാപകവിദ്യാർത്ഥികൾ സ്കൂളിൽ നിന്നും ഇറങ്ങിയിരുന്നു. ഈ ആഴ്ച അവസാനിപ്പിക്കുമ്പോൾ ഞങ്ങളും ഇറങ്ങണമെന്ന ഓർമ്മപ്പെടുത്തൽ ഞങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നു. ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് ഉദ്ഘാടനവും, പോസ്റ്റർ മത്സരങ്ങളും നടന്നിരുന്നു. Inquiry Training model ഉപയോഗിച്ച് 9ആം ക്ലാസ്സിൽ ആഗിരണം എന്ന ഭാഗം എടുത്തു. കൂടാതെ 8 ആം ക്ലാസ്സിൽ കോശജാലങ്ങൾ എന്ന അധ്യായത്തിൽ Diagnostic test, achievement test നടത്തി. അതിൻപ്രകാരം കുട്ടികൾക്ക് remedial class എടുത്തു. 9 ആം ക്ലാസ്സിൽ പുതിയ പാഠം തുടങ്ങി. 5 E മോഡൽ ഉപയോഗിച്ച് രക്ത ഘടകങ്ങൾ എടുത്തു. കൂടാതെ പ്ലാസ്മാ ഘടകങ്ങൾ concept attainment മോഡൽ ന്റെ സഹായത്താൽ എടുക്കുവാൻ കഴിഞ്ഞു. ഒടുവിൽ അവസാന ദിനം പടിയിറങ്ങുമ്പോൾ കുട്ടികളുടെ ന...