Weekly reflection 7
7th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ 24 - 29, July 2023 അങ്ങനെ ഒരാഴ്ച കൂടി കടന്നു പോവുകയായി. ഈ ആഴ്ച 8 ആം ക്ലാസ്സിൽ ICT ഉപയോഗിച്ച് ജന്തുകലകൾ, മെരിസ്റ്റമിക കലകൾ, സസ്യ കലകൾ എന്നീ ഭാഗങ്ങൾ എടുത്തു. ഈ ആഴ്ചയുടെ ആദ്യ ദിനം തന്നെ GOTECH ( Global Opportunities Through English Communication ) ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങുകളും സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നിരുന്നു. കൂടാതെ വൈകുന്നേരം 'Justice for Manipur' എന്ന വിഷയത്തിൽ അധ്യാപകരുടെ ഒരു റാലി നടന്നിരുന്നു. ഞങ്ങളും അവരോടൊപ്പം അതിൽ പങ്കാളികളായി. കൂടാതെ ഈ ആഴ്ച 25/07/2023ന് കോളേജിൽ നിന്നും ഒബ്സെർവഷനായി അധ്യാപിക എത്തിയിരുന്നു. ഞങ്ങൾ എല്ലാവരുടെയും ക്ലാസുകൾ നിരീക്ഷിച്ചു ആവശ്യമായ നിർദേശങ്ങൾ നൽകി. 9 ആം ക്ലാസ്സിൽ ആഹാരം ആമാശയത്തിൽ, ആഹാരം ചെറുകുടലിൽ എന്നീ ഭാഗങ്ങൾ എടുത്തു. 29/7/2023 , 8 ആം ക്ലാസ്സ് ഫ്രീ പിരീഡ് കിട്ടുകയും കോശജാലങ്ങൾ എന്ന പാഠത്തിലെ അവസാന ടോപ്പിക്ക് ആയ "അവയവവും അവയവ വ്യവസ്ഥയും" പഠിപ്പിക്കുകയും ചെയ്തു. കൂടാതെ 9 ആം ക്ലാസ്സിൽ ആഗിരണം ആരംഭിക്കുന്നു ...