Weekly Reflection 4
4th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ
03 - 07 July, 2023
Teaching practice ന്റെ നാലാം ആഴ്ച ആർത്തുലച്ചു പെയ്ത മഴ നനഞ്ഞുകൊണ്ടാണ് കടന്നു പോയത്. ഈ ആഴ്ച മറ്റൊരു പ്രത്യേക കൂടിയുണ്ടായിരുന്നു. Observation ന് വേണ്ടി കോളേജിൽ നിന്നും 4/7/2023 ടീച്ചർ എത്തിയിരുന്നു. കൂടാതെ ജനറൽ അധ്യാപകൻ 05/07/2023 ന് സ്കൂളിൽ എത്തിയിരുന്നു. ഞങ്ങൾ 8 പേരടങ്ങുന്ന സംഘത്തിന്റെ ക്ലാസുകൾ നിരീക്ഷിച്ച ശേഷം നിർദേശങ്ങൾ നൽകിയാണ് sir മടങ്ങിയത്. കൂടാതെ plus 1 വിദ്യാർത്ഥികൾക്ക് ക്ലാസ്സ് ആരംഭിച്ച ദിവസം കൂടിയായിരുന്നു അന്ന്. അവരെ വരവേൽകുവാൻ വേണ്ടി കുട്ടികൾ ഒരുക്കിയ ആഘോഷ പരിപാടികൾ സ്കൂളിൽ ഉണ്ടായിരുന്നു. കൂടാതെ ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ് ഉണ്ടായിരുന്നു.
07/07/2023 വെള്ളിയാഴ്ച 9 ലെ കുട്ടികൾക്കു യൂണിറ്റ് ടെസ്റ്റ് നടത്തിയിരുന്നു. ഈ ആഴ്ച പൊതുവെ ICT യുടെ സഹായത്താൽ ആണ് ക്ലാസുകൾ എടുത്തത്. 8 ആം ക്ലാസ്സിൽ കോശാഗങ്ങൾ, മർമ്മം എന്നീ ഭാഗങ്ങൾ ICT വച്ച് ക്ലാസ്സെടുത്തു. ഏറെ ഫലപ്രദമായി ക്ലാസ്സെടുക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് പാഠഭാഗം വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞു. Substitution വഴി കുറച്ച് പിരിയടുകൾ ഈ ആഴ്ച കിട്ടി. അതൊരു വലിയ അനുഗ്രഹമായിരുന്നു... കിട്ടാതെ പോയ ഭാഗങ്ങൾ എടുക്കുന്നതിനും കുട്ടികൾക്ക് അധിക ശ്രദ്ധ നൽകുവാനും കഴിഞ്ഞു. അങ്ങനെ 9 ആം ക്ലാസ്സിലെ ആദ്യ അധ്യായം തീർക്കുവാനും യൂണിറ്റ് ടെസ്റ്റ് നടത്തുവാനും സാധിച്ചു.
ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ്. കോരിച്ചൊരിഞ്ഞ മഴയോടൊപ്പം ഒരു പിടി നനുത്തതും അത്പോലെ തന്നെ ചൂട് പിടിപ്പിക്കുന്നതുമായ അനുഭങ്ങൾ സമ്മാനിച്ച് അങ്ങനെ ഒരാഴ്ച കൂടി പിന്നിടുന്നു...
Plus one പ്രവേശനം


Comments
Post a Comment