Weekly Reflection 6

  6th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ

                   19 - 22, July 2023


വളരെ മനോഹരമായ മറ്റൊരു ആഴ്ച കൂടി കടന്നുപോയിരിക്കുന്നു.....

19/7/2023, 9ആം ക്ലാസ്സിൽ പിരീഡ് ഉണ്ടായിരുന്നുവെങ്കിലും കോക്കോയുടെ സെലെക്ഷൻ നടക്കുന്നതിനാൽ ഒട്ടുമിക്ക കുട്ടികളും അവിടേക്ക് പോയിരുന്നു. അതിനാൽ തന്നെ ക്ലാസ്സെടുക്കുവാൻ കഴിഞ്ഞിരുന്നില്ല..

20/7/2023 വ്യാഴം ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ആദ്യത്തെ പിരീഡ് നടത്തി...8 ആം ക്ലാസ്സിൽ think pair share ന്റെ സഹായത്തിൽ വിത്ത് കോശങ്ങൾ എന്ന ഭാഗം എടുത്തു. 21/7/2023 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം ചിത്രരചനാ മത്സരമുണ്ടായിരുന്നു. കുട്ടികൾ "ചാന്ദ്രയാൻ 3" എന്ന വിഷയത്തിൽ മനോഹരമായ രചനകൾ വരച്ചു. അതുപോലെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്ന മത്സരവും ഉണ്ടായിരുന്നു. 9 ആം ക്ലാസ്സിൽ ആഹാരം അന്നനാളത്തിലൂടെ എന്ന ഭാഗം think pair share ഉപയോഗിച്ച് എടുത്തു.

സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉൽഘാടനം 22/07/2023 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അധ്യാപകരോടൊപ്പം ഞങ്ങളും ക്ഷണിക്കപ്പെട്ടിരുന്നു. കണക്കിലെ കളികളിലൂടെയുള്ള തുടക്കം വളരെ രസകരമായിരുന്നു.


ചിത്രരചനാ മത്സരം. 

ഗണിതക്ലബ് ഉദ്ഘാടനം.







Comments

Popular posts from this blog

WORLD ENVIRONMENT DAY JUNE 5

Onam Celebration 🌸🌾