Weekly Blog 10
10 th Week of Teaching Practice 20/02/2023 To 24/02/2023 അധ്യാപന ജീവിതത്തിന്റെ പത്താം ആഴ്ച.. അങ്ങനെ അതും വന്നുചേർന്നു. ഞങ്ങളുടെ ആദ്യ ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച. പിരിയാൻ തുടങ്ങുമ്പോഴാണ് ഓരോ ബന്ധത്തിന്റെയും ആഴം മനസിലാക്കുന്നത് എന്ന് പറയുന്നതുപോലെ ഒരാഴ്ച കൂടിയേ ഞങ്ങളീ സ്കൂൾ അങ്കണത്തിൽ ഉണ്ടാകൂ എന്ന ഓർമ സ്കൂളുമായി ഞങ്ങൾ എത്രത്തോളം അടുത്തിരുന്നു എന്ന ബോധ്യം ഞങ്ങളിലുണ്ടാക്കിയത്. ഒരുപാട് കാര്യങ്ങൾ ഈ ആഴ്ച ആസൂത്രണം ചെയ്തിരുന്നു. 20/02/2023 ന് 9C യിലെ കുട്ടികൾക്ക് ചലനത്തിന്റെ ജീവശാസ്ത്രം അധ്യായം achievement test നടത്തി. അതോടൊപ്പം കരികുലത്തിനോടനുബന്ധിച്ചു നടത്തേണ്ട conscientization program 23/02/2023 ന് 'Pros and Cons of Social media' എന്ന വിഷയത്തിൽ നടത്തിയിരുന്നു. അങ്ങനെ ഫെബ്രുവരി 24 ന് ഞങ്ങൾ സ്കൂളിൽ നിന്നും പടിയിറങ്ങി. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി. എനിക്ക് ഈ 40 - 48 ദിവസം വഴികാട്ടിയായി നിന്ന അനിത ടീച്ചർക്ക് ഒരു ചെറിയ സ്നേഹസമ്മാനവും നൽകിയിരുന്നു...