Weekly Blog 7
7 th Week of Teaching Practice
30/01/2023 To 03/02/2023
അധ്യാപന ജീവിതത്തിന്റെ ഏഴാം ആഴ്ച ...
ഈ ആഴ്ച ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ജനുവരി 31 school annual day ആഘോഷങ്ങൾ ഉണ്ടായിരുന്നു. അതിനായി കുട്ടികൾ എല്ലാവരും ആവേശത്തോടെ പരിശ്രമിച്ചു കൊണ്ട് അവരവരുടെ പരിപാടികൾ മികവുറ്റതാക്കുവാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ പല ക്ലാസ്സുകളിലും കുട്ടികൾ പ്രാക്ടീസ് എന്ന പേരിൽ കയറാതിരുന്നത് അധ്യാപർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അവരുടെ പരിപാടികളുടെ നിറങ്ങൾ അവ മായ്ച്ചു കളഞ്ഞു.
1/02/2023,, 9C യിൽ സസ്യചലനങ്ങൾ Inductive thinking model ന്റെ സഹായത്തോടെ ക്ലാസ്സെടുത്തു. കൂടാതെ 02/02/2023 കോളേജിൽ നിന്നും അധ്യാപിക ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷണത്തിനായി എത്തിയിരുന്നു. ആസൂത്രണ പ്രകാരം ക്ലാസ്സ് എടക്കുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.
ഏഴാംമത്തെ ആഴ്ചയിലെ അവസാന ദിവസം,, 8A യിലെ ഒന്നും നാലും പിരിയഡുകൾ. തലമുറകളുടെ തുടർച്ചയ്ക്ക് എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് ടീച്ചർ എന്ന നിലയിൽ ഒരുപാട് പരിവർത്തനങ്ങളും വ്യക്തമായ സംശയ നിവാരണത്തിനും കുറച്ചധികം പരുവപ്പെടണമെന്ന് ക്ലാസ്സിൽ നിന്നും മനസിലായി. വരും ക്ലാസുകൾ അതിനായി ശ്രമിക്കുന്നതുമാണ്...
കൂടാതെ ഉച്ചഭക്ഷണം വിളമ്പുന്നതിനും ഞങ്ങൾ ചേർന്നു..

Comments
Post a Comment