Posts

Showing posts from June, 2023

ലോക ലഹരി വിരുദ്ധ ദിനം

Image
 ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. കുരുക്കുകള്‍ മുറുക്കി രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1988 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. തലച്ചോറിനെ നിയന്ത്രണവിധേയമല്ലാതെയാക്കി താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി ഫലപ്രദമായ മരുന്നുകളില്ലാത്ത രോഗങ്ങള്‍ക്കും പിന്നീട് മരണത്തിനും ഒറ്റിക്കൊടുക്കുകയാണ് ലഹരി മരുന്നുകള്‍. ലഹരിയുടെ വല അനുദിനം വിസ്തൃതമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അതിശക്തമായ പ്രചാരണബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം. ഇന്നേ ദിവസം സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള special assembly യോട് കൂടിയാണ് ദിവസം ആരംഭിച്ചത്. Assembly യിൽ പ്രധാ...

Weekly Reflection 2

Image
  Second ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                  2023 June 19 __ 23 ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ചയും വളരെ മനോഹരമായി തന്നെ കടന്നുപോയി. ജൂൺ 19, വായനദിനത്തോടെയാണ് ഈ ആഴ്ച ആരംഭിച്ചത്.വായനാ ദിനത്തിന്റെ ഭാഗമായി അന്നേ ദിവസം വായനദിനാചാരണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ. മനോജ് പുളിമാത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിനായി നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം കരസ്തമാക്കിയ കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഉൾപ്പെടുത്തിയിരുന്നു. ഈ ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി 8,9,10 എന്നീ ക്ലാസ്സുകളിൽ PTA മീറ്റിംഗ് നടന്നിട്ടുണ്ടായിരുന്നു.20/06/2023 ദിവസം തന്നെ ഞങ്ങളുടെ സ്കൂളിൽ നിന്നും പട്ടം ഗവണ്മെന്റ് മോഡൽ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോകുന്ന ഷെമീമ ടീച്ചറിനെ യാത്ര അയക്കുന്ന ചടങ്ങിൽ ഞങ്ങളും പങ്കെടുത്തിരുന്നു. ഈ ആഴ്ച മുതൽ സ്കൂളിലെ അച്ചടക്ക നിയന്ത്രണ പ്രവർത്തനങ്ങളിൽ ഞങ്ങളും പങ്കാളികളകാൻ തുടങ്ങി. ഇതുപ്രകാരം രാവിലെ കുട്ടികൾ വരുന്ന സമയം, interval ടൈം, ഉച്ചയൂണിന് ശേഷം 1 മണി മുതൽ 1.30 വരെ, സ...

Yoga Day __ June 21

Image
 ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിച്ചു വരുന്നു..ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. ഇന്നേ ദിവസം സ്കൂളിൽ NCC യുടെ കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് യോഗ ദിനം ആചരിച്ചു. എല്ലാം കുട്ടികളും അതിനു വേണ്ട സഞ്ജീകരണത്തോട് കൂടിയാണ് എത്തിയിരുന്നത്.

JUNE 19 വായനാ ദിനം 📙

Image
"നിങ്ങളുടെ ലോകം വിശാലമാക്കാൻ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അതിൽ ഏറ്റവും മികച്ചത്... " ___ ജാകിലിൻ കെന്നഡി. വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന വേഗം മറക്കാവുന്ന ഒന്നല്ല..വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും, വായന ശീലം വളർത്തുന്നതിനുമായി സ്കൂളിൽ വായന ദിനാചരണം ഉണ്ടായിരുന്നു. കൂടാതെ പോസ്റ്റർ നിർമാണത്തിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹ്നവും നൽകുവാനായി നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് കരസ്ഥമാക്കിയ കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.

Weekly Reflection 1

Image
      ᖴIᖇՏT ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                        2023 June 12-16 അങ്ങനെ ആദ്യ ആഴ്ച പിന്നിടുന്നു..സ്കൂൾ തുറപ്പിന്റെ ഭാഗമായി കുട്ടികളെ വരവേൽകാനെത്തുന്ന മഴയായിരുന്നു ഞങ്ങളുടെ ആദ്യ ദിനത്തിൽ ഞങ്ങളെയും എതിരേറ്റത്. ടൈം ടേബിൾ പ്രകാരം ആദ്യ ദിനം എനിക്ക് ക്ലാസ്സില്ലായിരുന്നു.. രണ്ടാം ദിനമായ 13/6/2023, അഞ്ചാംമത്തെ പിരിയഡ് 8c യിൽ എനിക്ക് ക്ലാസ്സുണ്ടായിരുന്നു... ആദ്യത്തെ ക്ലാസ്സ്‌.. എന്നാൽ ആദ്യ ദിനം കുട്ടികളുമായി പരിചയപ്പെടൽ നടത്തിയതിനു ശേഷം അവരുടെ മുന്നറിവുകൾ പരിശോധിച്ചുകൊണ്ട് പാഠഭാഗത്തിലേക്ക് കടക്കാം എന്ന് ഞാൻ തീരുമാനിച്ചു. 14/6/2023, 9C യിൽ പിരിയഡ് ഉണ്ടായിരുന്നു... എന്നാൽ ആദ്യമേ തന്നെ പാഠഭാഗത്തിലേക്കു പോകാതെ അവർക്ക് എന്തറിയാമെന്നും എന്തൊക്കെ അറിയില്ല എന്നും ഞാൻ മനസിലാക്കി... കൂടാതെ ഇതേ ദിവസം വർക്കല നെടുങ്കണ്ട കോളേജിലെ സുഹൃത്തുക്കളും പുതുതായി വന്നു ചേർന്നു. 15/6/2023, കുഞ്ഞറയ്ക്കുള്ളിലെ ജീവ രഹസ്യങ്ങൾ എന്ന പാഠഭാഗത്തിൽ മൈക്രോസ്കോപ്പിന്റെ ഭാഗങ്ങൾ കുട്ടികളെ പഠിപ്പിച്ചു... അതിനായി ഒറിജിനൽ മൈക്രോസ്കോപ്പിന്റെ സഹായത്താൽ സ...

School Assembly

Image
ഞങ്ങൾ സ്കൂളിൽ വന്നതിനു ശേഷമുള്ള ആദ്യ അസംബ്ലി ആയിരുന്നു ഇന്നത്തേത്. ഇന്ന് ബുധൻ,10 ആം ക്ലാസിലെ കുട്ടികളുടെ അസംബ്ലി ആയിരുന്നു... കുട്ടികളുടെ അച്ചടക്കത്തെ കുറിച്ചും പഠന പ്രവർത്തന ങ്ങളെക്കുറിച്ചും അധ്യാപകർ വിശദമാക്കി..

Second Phase of Teaching Practice..

Image
 2021-23 B. Ed നാലാം സെമെസ്റ്റർ കരിക്കുലത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അധ്യാപന പരിശീലനം ഞങ്ങൾ 2023 ജൂൺ 12ന് ആരംഭിച്ചു. ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായ Govt H S S കിളിമാനൂരിലാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ 8 പേരടങ്ങുന്ന അധ്യാപക വിദ്യാർത്ഥികൾ എത്തിയത്. എനിക്ക് ഇപ്രാവശ്യം ട്രെയിനിങ്ങിനായി ലഭിച്ചത് 8C, 9C ക്ലാസുകൾ ആയിരുന്നു.. അധ്യാപികയുടെ ഭാവത്തിലും, രൂപത്തിലും വിദ്യാർഥിയുടെ മനസ്സുമായി വീണ്ടും വിദ്യാലയ മുറ്റത്തേയ്ക്ക്... ഒരിക്കൽ അവസാനിച്ച സ്കൂൾ ജീവിതം വീണ്ടും പുതിയ തുടക്കം... നല്ലയൊരു അധ്യാപികയായി പാകപ്പെടാനുള്ള ചുവടു വയ്പ്പ് ഇവിടെ തുടങ്ങുന്നു.......

WORLD ENVIRONMENT DAY JUNE 5

Image
  ENVIRONMENT DAY CELEBRATION World Environment Day (WED) is celebrated annually on 5 June and encourages awareness and action for the protection of the environment. It is supported by many non-governmental organizations, businesses, government entities, and represents the primary United Nations outreach day supporting the environment. Our college celebrating the World Environmental Day ! As part of this celebration, conducted a program’ Gift a plant to your friend’ ! So everyone brought plants and shared with their friends. It was a nice day...