JUNE 19 വായനാ ദിനം 📙
"നിങ്ങളുടെ ലോകം വിശാലമാക്കാൻ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അതിൽ ഏറ്റവും മികച്ചത്... " ___ ജാകിലിൻ കെന്നഡി.
വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന വേഗം മറക്കാവുന്ന ഒന്നല്ല..വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും, വായന ശീലം വളർത്തുന്നതിനുമായി സ്കൂളിൽ വായന ദിനാചരണം ഉണ്ടായിരുന്നു. കൂടാതെ പോസ്റ്റർ നിർമാണത്തിലും കുട്ടികൾ പങ്കെടുത്തു.
കൂടാതെ കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹ്നവും നൽകുവാനായി നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് കരസ്ഥമാക്കിയ കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.


Comments
Post a Comment