ലോക ലഹരി വിരുദ്ധ ദിനം
ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. കുരുക്കുകള്‍ മുറുക്കി രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1988 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. തലച്ചോറിനെ നിയന്ത്രണവിധേയമല്ലാതെയാക്കി താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി ഫലപ്രദമായ മരുന്നുകളില്ലാത്ത രോഗങ്ങള്‍ക്കും പിന്നീട് മരണത്തിനും ഒറ്റിക്കൊടുക്കുകയാണ് ലഹരി മരുന്നുകള്‍. ലഹരിയുടെ വല അനുദിനം വിസ്തൃതമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അതിശക്തമായ പ്രചാരണബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.
ഇന്നേ ദിവസം സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള special assembly യോട് കൂടിയാണ് ദിവസം ആരംഭിച്ചത്. Assembly യിൽ പ്രധാന അദ്ധ്യാപകൻ കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ സന്ദേശം നൽകുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. അതിനു ശേഷം ലഹരി വസ്തുക്കൾ ഏതൊക്കെ തരത്തിൽ നമ്മുടെ ജീവിതത്തെ നാശ ഭരിതമാക്കുന്നു എന്ന് ഓർമപ്പെടുത്തികൊണ്ട് ഒരു ലഹരി വിരുദ്ധ നാടകവും കൊച്ചു കുട്ടികൾ സങ്കടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പോസ്റ്റർ നിർമാണം, ചിത്ര രചന തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.





Comments
Post a Comment