Weekly Blog 1
1 st Week of Teaching Practice.
5/12/2022 to 9/12/2022
ടീച്ചിംഗ് പ്രാക്ടിസിന്റെ ഒരാഴ്ച പിന്നിടുമ്പോൾ വളരെ സന്തോഷം തോന്നിയ നിമിഷം...പുതിയ ഒരു യാത്ര.....
എനിക്ക് ഇവിടെ ട്രെയിനിങ്ങിനെയായി ലഭിച്ചത് 9C, 8 A ക്ലാസുകൾ ആയിരുന്നു. ആദ്യ ദിനമായ 5 /12/ 2022 രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിലെ പ്രധാന അധ്യാപകനെയും, എന്റെ ജീവശാസ്ത്ര അധ്യാപികയേയും കണ്ടതിനു ശേഷം ഞങ്ങൾക്കായ് അനുവദിച്ചു തന്ന ഇരിപ്പിടങ്ങളിലേക്ക് പോയി.
എനിക്ക് ചൊവ്വ, ബുധൻ, വെള്ളി തുടങ്ങിയ ദിവസങ്ങളിൽ ആയിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. എന്നാൽ substitution ക്ലാസുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. അങ്ങനെ കിട്ടിയ ഒരു substitution പിരിഡിൽ എനിക്ക് 9c ക്ലാസ്സിൽ പോവാൻ കഴിഞ്ഞു. പുതിയ ഒരു ടീച്ചറിനെ കാണുമ്പോഴുള്ള അവരുടെ ഭാവമാറ്റം ഒന്ന് വേറെ തന്നെയാണ്. കുട്ടികളെ കൂടുതൽ അറിയുവാനും, എന്നെ പരിചയപ്പെടുത്തവാനും ഇതിലൂടെ സാധിച്ചു.
വ്യത്യസ്തമായ കുട്ടികൾ ഓരോ പാഠങ്ങളായിരുന്നു. ഓരോ ക്ലാസ്സിലും കയറുന്നതു വഴി അവരെത്രത്തോളം സ്വഭാവത്തിലും, ആശയത്തിലും വേറിട്ട് നിൽക്കുന്നു എന്ന് മനസിലായി. ചൊവ്വയും, ബുധനും ഞാൻ ക്ലാസുകൾ എടുത്തു... തികച്ചും പുതിയ ഒരു അനുഭവം...
അതിൽ എനിക്ക് ഏറ്റവും ഒരു ടാസ്ക് ആയി തോന്നിയത് എന്റെ തന്നെ ക്ലാസ്സായ 8 A യിൽ കയറിയപ്പോഴാണ്... തികച്ചും വികൃതികളായ കുറെ കുട്ടികൾ... ഒരു രക്ഷയും ഇല്ല... കൂടുതൽ തയ്യാറെടുപ്പുകൾ വേണമെന്ന് എനിക്ക് മനസിലായി..
ഉച്ചക്ക് ഭക്ഷണം വിളമ്പുന്നതിലും ഞങ്ങൾ പങ്ക് ചേർന്നു.. കൂടാതെ സ്കൂളിലെ ഭക്ഷണവും ഞങ്ങൾക്ക് ലഭിച്ചു..
ഇടവേളകളിൽ സ്കൂളിന്റെ ചുറ്റുപാടും, അവിടെത്തെ അന്തരീക്ഷവുമൊക്ക വീക്ഷിച്ചു..
ക്ലാസുകൾ ഇല്ലാത്ത ദിവസങ്ങളിൽ അടുത്ത ദിവസത്തെ ക്ലാസുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി...
ആദ്യത്തെ ആഴ്ച്ച ആയതു കൊണ്ട് തന്നെ അതിന്റെതായ കുറച്ചു പ്രയാസങ്ങൾ നേരിട്ട് എങ്കിലും അവ ഓരോന്നും പുതിയ അറിവും, അനുഭവങ്ങളുമായിരുന്നു... ഒരു അധ്യാപിക എന്ന നിലയിൽ എന്നെ തന്നെ രൂപപ്പെടുത്തി എടുക്കാനുള്ള പ്രധാന നിമിഷങ്ങൾ..കുട്ടികളുടെ രീതികൾ ഏറെ കുറെ മനസിലാക്കാനും കഴിഞ്ഞു. ക്ലാസുകൾ എപ്രകാരം എടുക്കണമെന്നും കൂടുതൽ നവീനമായി എങ്ങനെ ഓരോ ടോപിക്കും എടുക്കാമെന്നുള്ള ചിന്തയിലേക്ക് എന്നെ എത്തിച്ചു.. അച്ചടക്കം നിലനിർത്തുന്നതിൽ പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. തിരിച്ചറിവുകളിലൂടെ വരും ക്ലാസുകൾ കൂടുതൽ മനോഹരമാക്കാൻ ഞാൻ തീരുമാനിച്ചു......


Comments
Post a Comment