Weekly Blog 2

അധ്യാപന ജീവിതത്തിന്റെ രണ്ടാം ആഴ്ച


അങ്ങനെ 2 ആഴ്ച പിന്നിട്ടിരിക്കുന്നു.... 12/12/22 മുതൽ 16/12/22 വരെയുള്ള 5 ദിവസങ്ങൾ.10 ദിവസങ്ങൾ പിന്നിടുമ്പോൾ സ്കൂളിനോടും കുട്ടികളോടും അധ്യാപകരോടും എല്ലാം അടുപ്പം കൂടിയിരിക്കുന്നു.

Substitution ക്ലാസുകൾ ഞങ്ങൾക്ക് ഒരു അനുഗ്രഹമാകുന്നെങ്കിലും കുട്ടികൾക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന് അവരുടെ മുഖഭാവം തെളിയിച്ചിരുന്നു. എന്നാൽ കിട്ടിയ സമയത്തിൽ ക്ലാസുകൾ എടുക്കാൻ ഞാൻ തീരുമാനിച്ചു.. അതിലൂടെ എല്ലാവർക്കും പറഞ്ഞു മനസിലാക്കുവാനും ഉള്ള സമയം ലഭിച്ചു. കുട്ടികളുടെ മുഖത്ത് ആദ്യം വിടർന്നുവരുന്ന മുഷിപ്പും പിന്നീടുള്ള സഹകരണവുമൊക്കെ വളരെ ഹാസ്യപൂർവം ഓർത്തെടുക്കാൻ      കഴിയുന്നു.     

13/12/2022 ഞങ്ങൾക്ക് കോളേജിൽ സ്പോട്സ് മീറ്റ് നടക്കുന്നതിനാൽ കോളേജിൽ വന്നു.

14/12/2022 മുതൽ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. ആദ്യത്തെ ദിവസം അതാത് പരീക്ഷ ഹാളിലെ അധ്യാപകർ ഇടക്ക് ഇടവേളയ്ക്കായി ഞങ്ങളെ പല ക്ലാസ്സുകളിലായി നിർത്തി. പിന്നീട് ഇതുമാറി ഞങ്ങൾക്കു തന്നെ ആയിരുന്നു മുഴുവൻ ചുമതലയും. പരീക്ഷക്ക് ചോദ്യപേപ്പർ നൽകുന്നതുമുതൽ ഉത്തരപേപ്പർ വാങ്ങി പല ക്ലാസ്സുകളുടെ പേപ്പർ വേർതിരിച്ചു മാറ്റിവെക്കുന്നതുവരെ ഞങ്ങളായി മാറി. ഇതിനെല്ലാം കൂടെ നിന്ന് സഹായിക്കാൻ കുറച്ചു അധ്യാപകർ എന്നുമുണ്ടായിരുന്നു. പരീക്ഷാ ഹാളുകളിൽ നിൽക്കുന്നത് തീർത്തും പുതിയ ഒരു അനുഭവമായിരുന്നു. കുട്ടികളുടെ ഭാവ വ്യത്യാസങ്ങൾ, അവരെ ശ്രദ്ധിക്കുന്നതും ഒക്കെ ഞങ്ങൾ ശരിക്കും പഠിച്ചു. ഇവയെല്ലാം ആസ്വദിച്ചു കൊണ്ട് തന്നെ പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

16/12/2022 -ൽ അധ്യാപന പരിശീലനത്തിന്റെ ആദ്യ ഘട്ടം അവസാനിച്ചു. ഇനി ക്രിസ്തുമസ് അവധിക്കു ശേഷം വീണ്ടും ആരംഭിക്കും.




Comments

Popular posts from this blog

Weekly Reflection 6

WORLD ENVIRONMENT DAY JUNE 5

Onam Celebration 🌸🌾