Posts

Showing posts from 2023

Weekly reflection 8

Image
              8 th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ  ᑭᖇᗩᑕTIᑕᗴ                          July 31 - August 4, 2023 അങ്ങനെ ആ ദിനങ്ങളും വന്നെത്തി. ആഴ്ചയുടെ ആദ്യദിനം തന്നെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു കോളേജിലെ അധ്യാപകവിദ്യാർത്ഥികൾ സ്കൂളിൽ നിന്നും ഇറങ്ങിയിരുന്നു. ഈ ആഴ്ച അവസാനിപ്പിക്കുമ്പോൾ ഞങ്ങളും ഇറങ്ങണമെന്ന ഓർമ്മപ്പെടുത്തൽ ഞങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നു. ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് ഉദ്ഘാടനവും, പോസ്റ്റർ മത്സരങ്ങളും നടന്നിരുന്നു. Inquiry Training model ഉപയോഗിച്ച് 9ആം ക്ലാസ്സിൽ ആഗിരണം എന്ന ഭാഗം എടുത്തു. കൂടാതെ 8 ആം ക്ലാസ്സിൽ കോശജാലങ്ങൾ എന്ന അധ്യായത്തിൽ Diagnostic test, achievement test നടത്തി. അതിൻപ്രകാരം കുട്ടികൾക്ക് remedial class എടുത്തു.  9 ആം ക്ലാസ്സിൽ പുതിയ പാഠം തുടങ്ങി. 5 E മോഡൽ ഉപയോഗിച്ച് രക്ത ഘടകങ്ങൾ എടുത്തു. കൂടാതെ പ്ലാസ്മാ ഘടകങ്ങൾ concept attainment മോഡൽ ന്റെ സഹായത്താൽ എടുക്കുവാൻ കഴിഞ്ഞു. ഒടുവിൽ അവസാന ദിനം പടിയിറങ്ങുമ്പോൾ കുട്ടികളുടെ ന...

Weekly reflection 7

Image
        7th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                         24 - 29, July 2023 അങ്ങനെ ഒരാഴ്ച കൂടി കടന്നു പോവുകയായി. ഈ ആഴ്ച 8 ആം ക്ലാസ്സിൽ ICT ഉപയോഗിച്ച് ജന്തുകലകൾ, മെരിസ്റ്റമിക കലകൾ, സസ്യ കലകൾ എന്നീ ഭാഗങ്ങൾ എടുത്തു. ഈ ആഴ്ചയുടെ ആദ്യ ദിനം തന്നെ GOTECH ( Global Opportunities Through English Communication ) ക്ലബ്ബിന്റെ ഉദ്ഘാടനവും ചടങ്ങുകളും സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നിരുന്നു. കൂടാതെ വൈകുന്നേരം 'Justice for Manipur' എന്ന വിഷയത്തിൽ അധ്യാപകരുടെ ഒരു റാലി നടന്നിരുന്നു. ഞങ്ങളും അവരോടൊപ്പം അതിൽ പങ്കാളികളായി. കൂടാതെ ഈ ആഴ്ച 25/07/2023ന് കോളേജിൽ നിന്നും ഒബ്സെർവഷനായി അധ്യാപിക എത്തിയിരുന്നു. ഞങ്ങൾ എല്ലാവരുടെയും ക്ലാസുകൾ നിരീക്ഷിച്ചു ആവശ്യമായ നിർദേശങ്ങൾ നൽകി. 9 ആം ക്ലാസ്സിൽ ആഹാരം ആമാശയത്തിൽ, ആഹാരം ചെറുകുടലിൽ എന്നീ ഭാഗങ്ങൾ എടുത്തു. 29/7/2023 , 8 ആം ക്ലാസ്സ്‌ ഫ്രീ പിരീഡ് കിട്ടുകയും കോശജാലങ്ങൾ എന്ന പാഠത്തിലെ അവസാന ടോപ്പിക്ക് ആയ "അവയവവും അവയവ വ്യവസ്ഥയും" പഠിപ്പിക്കുകയും ചെയ്തു. കൂടാതെ 9 ആം ക്ലാസ്സിൽ ആഗിരണം ആരംഭിക്കുന്നു ...

Weekly Reflection 6

Image
  6th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                     19 - 22, July 2023 വളരെ മനോഹരമായ മറ്റൊരു ആഴ്ച കൂടി കടന്നുപോയിരിക്കുന്നു..... 19/7/2023, 9ആം ക്ലാസ്സിൽ പിരീഡ് ഉണ്ടായിരുന്നുവെങ്കിലും കോക്കോയുടെ സെലെക്ഷൻ നടക്കുന്നതിനാൽ ഒട്ടുമിക്ക കുട്ടികളും അവിടേക്ക് പോയിരുന്നു. അതിനാൽ തന്നെ ക്ലാസ്സെടുക്കുവാൻ കഴിഞ്ഞിരുന്നില്ല.. 20/7/2023 വ്യാഴം ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ആദ്യത്തെ പിരീഡ് നടത്തി...8 ആം ക്ലാസ്സിൽ think pair share ന്റെ സഹായത്തിൽ വിത്ത് കോശങ്ങൾ എന്ന ഭാഗം എടുത്തു. 21/7/2023 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം ചിത്രരചനാ മത്സരമുണ്ടായിരുന്നു. കുട്ടികൾ "ചാന്ദ്രയാൻ 3" എന്ന വിഷയത്തിൽ മനോഹരമായ രചനകൾ വരച്ചു. അതുപോലെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്ന മത്സരവും ഉണ്ടായിരുന്നു. 9 ആം ക്ലാസ്സിൽ ആഹാരം അന്നനാളത്തിലൂടെ എന്ന ഭാഗം think pair share ഉപയോഗിച്ച് എടുത്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉൽഘാടനം 22/07/2023 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. അധ്യാപകരോടൊപ്പം ഞങ്ങളും ക്ഷണിക്കപ്പെട്ടിരുന്നു. കണക...

Weekly Reflection 5

Image
         5th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                            10 - 14 July, 2023 ഈ കഴിഞ്ഞു പോയ ആഴ്ച വളരെ തിരക്കേറിയതായിരുന്നു. കൂടാതെ മനസിൽ ഓർത്തുവയ്ക്കാൻ ഒരു പിടി നല്ല ഓർമകളും ഈ ആഴ്ച സമ്മാനിച്ചിരുന്നു. 11/7/2023, 8 സി യിൽ inductive thinking model ഉപയോഗിച്ച് ജന്തുകോശം എന്ന ഭാഗം എടുത്തു. കുട്ടികളെല്ലാവരും നല്ല രീതിയിൽ സഹകരിച്ചു.  12/07/2023 ന് സ്വദേശി ക്വിസ് സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ഞാനും എന്റെ അധ്യാപക സുഹൃത്തുമായ പുലരിയും കൂടി 10 G യിൽ ക്വിസ് മത്സരം നടത്തി..വളരെ മത്സര വീര്യത്തോടെയാണ് ഓരോ കുട്ടിയും അതിൽ പങ്കെടുത്തത്.            9 ആം ക്ലാസ്സിൽ ആഹാരം അന്നപഥത്തിൽ എന്ന പുതിയ അധ്യായം എടുത്തു. വളരെ interesting ആയ രീതിയിൽ ക്ലാസ്സെടുക്കാൻ കഴിഞ്ഞു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കുട്ടികളെ എത്രത്തോളം ശ്രദ്ധ പിടിച്ച് ഇരുത്താൻ കഴിയുമെന്ന് മനസിലാക്കി തന്നു. 13/07/2023 ന് UP, HS വിഭാഗം കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. "എന്റെ  വിദ്യാലയം "...

Innovative work

Image
                       IᑎᑎOᐯᗩTIᐯᗴ ᗯOᖇK As part of the teaching practice to make the class more interesting to the students I made an innovative work on the topic 'Structure of tooth' from the chapter Food through digestive tract 9.

Weekly Reflection 4

Image
    4th ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                         03 - 07 July, 2023         Teaching practice ന്റെ നാലാം ആഴ്ച ആർത്തുലച്ചു പെയ്ത മഴ നനഞ്ഞുകൊണ്ടാണ് കടന്നു പോയത്. ഈ ആഴ്ച മറ്റൊരു പ്രത്യേക കൂടിയുണ്ടായിരുന്നു. Observation ന് വേണ്ടി കോളേജിൽ നിന്നും 4/7/2023 ടീച്ചർ എത്തിയിരുന്നു. കൂടാതെ ജനറൽ അധ്യാപകൻ 05/07/2023 ന് സ്കൂളിൽ എത്തിയിരുന്നു. ഞങ്ങൾ 8 പേരടങ്ങുന്ന സംഘത്തിന്റെ ക്ലാസുകൾ നിരീക്ഷിച്ച ശേഷം നിർദേശങ്ങൾ നൽകിയാണ് sir മടങ്ങിയത്. കൂടാതെ plus 1 വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ ആരംഭിച്ച ദിവസം കൂടിയായിരുന്നു അന്ന്. അവരെ വരവേൽകുവാൻ വേണ്ടി കുട്ടികൾ ഒരുക്കിയ ആഘോഷ പരിപാടികൾ സ്കൂളിൽ ഉണ്ടായിരുന്നു. കൂടാതെ ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ് ഉണ്ടായിരുന്നു.             07/07/2023 വെള്ളിയാഴ്ച 9 ലെ കുട്ടികൾക്കു യൂണിറ്റ് ടെസ്റ്റ്‌ നടത്തിയിരുന്നു. ഈ ആഴ്ച പൊതുവെ ICT യുടെ സഹായത്താൽ ആണ് ക്ലാസുകൾ എടുത്തത്. 8 ആം ക്ലാസ്സിൽ കോശാഗങ്ങൾ, മർമ്മം എന്നീ ഭാഗങ്ങൾ ICT വച്ച് ക്ലാസ്സെടുത്തു. ഏറെ...

Weekly Reflection 3

Image
     3 rd ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                      2023 June 26 - July 1                        അധ്യാപന ജീവിതത്തിന്റെ മൂന്നാം ആഴ്ച പിന്നിടുമ്പോൾ സ്കൂളിനോടും കുട്ടികളോടുമുള്ള അടുപ്പം ഏറിവരുകയാണ്.   ഈ ആഴ്ചയിൽ പെരുന്നാളിനോടനുബന്ധിച്ച് 2 ദിവസത്തെ അവധി ഉണ്ടായിരുന്നതിനാൽ ജൂലൈ 1 ശനിയാഴ്ച ഉൾപ്പെടെ 4 പ്രവർത്തിദിനങ്ങളാണ് ഉണ്ടായിരുന്നത്.  8ആം ക്ലാസ്സിൽ കോശ വിജ്ഞനീയം എന്ന ഭാഗം എടുക്കാൻ കഴിഞ്ഞു.9 ആം ക്ലാസ്സിൽ പ്രകാശസംശ്ലേഷണത്തെ കുറിച്ചും ഗ്ലുക്കോസിന്റെ രസമാറ്റങ്ങൾ വിവരിക്കുകയും ചെയ്തു.  ഇടവിട്ടുള്ള മഴ മൂലവും മറ്റും കുട്ടികളിൽ പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ക്ലാസ്സുകളിൽ പൊതുവെ കുട്ടികൾ കുറവായിരുന്നു.                      ആഴ്ചയുടെ ആദ്യദിനമായ 26/06/2023 ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് UP കുട്ടികൾക്ക് വേണ്ടി അസ്സെംബ്ലിയും പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചിരുന്നു. കുട്ടികൾ ആവേശപൂർവം മ...

ലോക ലഹരി വിരുദ്ധ ദിനം

Image
 ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. കുരുക്കുകള്‍ മുറുക്കി രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1988 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. തലച്ചോറിനെ നിയന്ത്രണവിധേയമല്ലാതെയാക്കി താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി ഫലപ്രദമായ മരുന്നുകളില്ലാത്ത രോഗങ്ങള്‍ക്കും പിന്നീട് മരണത്തിനും ഒറ്റിക്കൊടുക്കുകയാണ് ലഹരി മരുന്നുകള്‍. ലഹരിയുടെ വല അനുദിനം വിസ്തൃതമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അതിശക്തമായ പ്രചാരണബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം. ഇന്നേ ദിവസം സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള special assembly യോട് കൂടിയാണ് ദിവസം ആരംഭിച്ചത്. Assembly യിൽ പ്രധാ...

Weekly Reflection 2

Image
  Second ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                  2023 June 19 __ 23 ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ചയും വളരെ മനോഹരമായി തന്നെ കടന്നുപോയി. ജൂൺ 19, വായനദിനത്തോടെയാണ് ഈ ആഴ്ച ആരംഭിച്ചത്.വായനാ ദിനത്തിന്റെ ഭാഗമായി അന്നേ ദിവസം വായനദിനാചാരണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ. മനോജ് പുളിമാത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിനായി നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം കരസ്തമാക്കിയ കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഉൾപ്പെടുത്തിയിരുന്നു. ഈ ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി 8,9,10 എന്നീ ക്ലാസ്സുകളിൽ PTA മീറ്റിംഗ് നടന്നിട്ടുണ്ടായിരുന്നു.20/06/2023 ദിവസം തന്നെ ഞങ്ങളുടെ സ്കൂളിൽ നിന്നും പട്ടം ഗവണ്മെന്റ് മോഡൽ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോകുന്ന ഷെമീമ ടീച്ചറിനെ യാത്ര അയക്കുന്ന ചടങ്ങിൽ ഞങ്ങളും പങ്കെടുത്തിരുന്നു. ഈ ആഴ്ച മുതൽ സ്കൂളിലെ അച്ചടക്ക നിയന്ത്രണ പ്രവർത്തനങ്ങളിൽ ഞങ്ങളും പങ്കാളികളകാൻ തുടങ്ങി. ഇതുപ്രകാരം രാവിലെ കുട്ടികൾ വരുന്ന സമയം, interval ടൈം, ഉച്ചയൂണിന് ശേഷം 1 മണി മുതൽ 1.30 വരെ, സ...

Yoga Day __ June 21

Image
 ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിച്ചു വരുന്നു..ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. ഇന്നേ ദിവസം സ്കൂളിൽ NCC യുടെ കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് യോഗ ദിനം ആചരിച്ചു. എല്ലാം കുട്ടികളും അതിനു വേണ്ട സഞ്ജീകരണത്തോട് കൂടിയാണ് എത്തിയിരുന്നത്.

JUNE 19 വായനാ ദിനം 📙

Image
"നിങ്ങളുടെ ലോകം വിശാലമാക്കാൻ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അതിൽ ഏറ്റവും മികച്ചത്... " ___ ജാകിലിൻ കെന്നഡി. വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന വേഗം മറക്കാവുന്ന ഒന്നല്ല..വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും, വായന ശീലം വളർത്തുന്നതിനുമായി സ്കൂളിൽ വായന ദിനാചരണം ഉണ്ടായിരുന്നു. കൂടാതെ പോസ്റ്റർ നിർമാണത്തിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ കുട്ടികൾക്ക് പ്രചോദനവും പ്രോത്സാഹ്നവും നൽകുവാനായി നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ റാങ്ക് കരസ്ഥമാക്കിയ കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.

Weekly Reflection 1

Image
      ᖴIᖇՏT ᗯᗴᗴK Oᖴ TᗴᗩᑕᕼIᑎᘜ ᑭᖇᗩᑕTIᑕᗴ                        2023 June 12-16 അങ്ങനെ ആദ്യ ആഴ്ച പിന്നിടുന്നു..സ്കൂൾ തുറപ്പിന്റെ ഭാഗമായി കുട്ടികളെ വരവേൽകാനെത്തുന്ന മഴയായിരുന്നു ഞങ്ങളുടെ ആദ്യ ദിനത്തിൽ ഞങ്ങളെയും എതിരേറ്റത്. ടൈം ടേബിൾ പ്രകാരം ആദ്യ ദിനം എനിക്ക് ക്ലാസ്സില്ലായിരുന്നു.. രണ്ടാം ദിനമായ 13/6/2023, അഞ്ചാംമത്തെ പിരിയഡ് 8c യിൽ എനിക്ക് ക്ലാസ്സുണ്ടായിരുന്നു... ആദ്യത്തെ ക്ലാസ്സ്‌.. എന്നാൽ ആദ്യ ദിനം കുട്ടികളുമായി പരിചയപ്പെടൽ നടത്തിയതിനു ശേഷം അവരുടെ മുന്നറിവുകൾ പരിശോധിച്ചുകൊണ്ട് പാഠഭാഗത്തിലേക്ക് കടക്കാം എന്ന് ഞാൻ തീരുമാനിച്ചു. 14/6/2023, 9C യിൽ പിരിയഡ് ഉണ്ടായിരുന്നു... എന്നാൽ ആദ്യമേ തന്നെ പാഠഭാഗത്തിലേക്കു പോകാതെ അവർക്ക് എന്തറിയാമെന്നും എന്തൊക്കെ അറിയില്ല എന്നും ഞാൻ മനസിലാക്കി... കൂടാതെ ഇതേ ദിവസം വർക്കല നെടുങ്കണ്ട കോളേജിലെ സുഹൃത്തുക്കളും പുതുതായി വന്നു ചേർന്നു. 15/6/2023, കുഞ്ഞറയ്ക്കുള്ളിലെ ജീവ രഹസ്യങ്ങൾ എന്ന പാഠഭാഗത്തിൽ മൈക്രോസ്കോപ്പിന്റെ ഭാഗങ്ങൾ കുട്ടികളെ പഠിപ്പിച്ചു... അതിനായി ഒറിജിനൽ മൈക്രോസ്കോപ്പിന്റെ സഹായത്താൽ സ...

School Assembly

Image
ഞങ്ങൾ സ്കൂളിൽ വന്നതിനു ശേഷമുള്ള ആദ്യ അസംബ്ലി ആയിരുന്നു ഇന്നത്തേത്. ഇന്ന് ബുധൻ,10 ആം ക്ലാസിലെ കുട്ടികളുടെ അസംബ്ലി ആയിരുന്നു... കുട്ടികളുടെ അച്ചടക്കത്തെ കുറിച്ചും പഠന പ്രവർത്തന ങ്ങളെക്കുറിച്ചും അധ്യാപകർ വിശദമാക്കി..

Second Phase of Teaching Practice..

Image
 2021-23 B. Ed നാലാം സെമെസ്റ്റർ കരിക്കുലത്തിന്റെ ഭാഗമായി രണ്ടാം ഘട്ട അധ്യാപന പരിശീലനം ഞങ്ങൾ 2023 ജൂൺ 12ന് ആരംഭിച്ചു. ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായ Govt H S S കിളിമാനൂരിലാണ് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ 8 പേരടങ്ങുന്ന അധ്യാപക വിദ്യാർത്ഥികൾ എത്തിയത്. എനിക്ക് ഇപ്രാവശ്യം ട്രെയിനിങ്ങിനായി ലഭിച്ചത് 8C, 9C ക്ലാസുകൾ ആയിരുന്നു.. അധ്യാപികയുടെ ഭാവത്തിലും, രൂപത്തിലും വിദ്യാർഥിയുടെ മനസ്സുമായി വീണ്ടും വിദ്യാലയ മുറ്റത്തേയ്ക്ക്... ഒരിക്കൽ അവസാനിച്ച സ്കൂൾ ജീവിതം വീണ്ടും പുതിയ തുടക്കം... നല്ലയൊരു അധ്യാപികയായി പാകപ്പെടാനുള്ള ചുവടു വയ്പ്പ് ഇവിടെ തുടങ്ങുന്നു.......

WORLD ENVIRONMENT DAY JUNE 5

Image
  ENVIRONMENT DAY CELEBRATION World Environment Day (WED) is celebrated annually on 5 June and encourages awareness and action for the protection of the environment. It is supported by many non-governmental organizations, businesses, government entities, and represents the primary United Nations outreach day supporting the environment. Our college celebrating the World Environmental Day ! As part of this celebration, conducted a program’ Gift a plant to your friend’ ! So everyone brought plants and shared with their friends. It was a nice day...

E content

                      ᗴ-ᑕOᑎTᗴᑎT Objectives  • To enhance ICT in education  • To improve the digital skill of student teachers.  Topic Cell and cell oragnelles Standard SCERT 8 th E content

Camp Report 🌼🍂

Image
 ᑕᗩᗰᑭ ᖇᗴᑭOᖇT Event 5 days community living camp  Date 30/03/2023 - 05/04/2023 Objectives • Learning to living together, sharing duties and responsibilities.  • Practicing community works.  • Practicing democratic living and managing events.  • Develop coordination among students.  Report   As part of the b. Ed curriculum, there were a five days community living camp conducted in our college. We, the students were divided into various committees. I came under the cultural committee. Day :1 On the first day of our camp, the inauguration program started at 9.30 AM with a prayer song by Gopika Krishnan.  Our honorable principal Dr. TV. Kunhiraman sir inaugurated the five days camp in the absence of Mrs.Thankamma, secretary of Kaviyattu college of Education, and delivered a wonderful speech.  After that we went to Rangaprabhath, the children's theatre, Venjaramoodu.  It was a different experience to all of us. We get a class on th...

DIGITAL TEXT BOOK

                    ᗪIᘜITᗩᒪ Tᗴ᙭TᗷOOK Objectives  • To enhance ict education  • To improve digital skill of student teacher. Chapter Name : REPRODUCTION - The generating System. Contents. Asexual reproduction. Vegetative propagation. Sexual reproduction. Sexual reproduction in flowering plants. Pollination. Double fertilization. Digital Textbook

Weekly Blog 10

Image
            10 th Week of Teaching Practice                     20/02/2023 To 24/02/2023  അധ്യാപന ജീവിതത്തിന്റെ പത്താം ആഴ്ച.. അങ്ങനെ അതും വന്നുചേർന്നു.  ഞങ്ങളുടെ ആദ്യ ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ച. പിരിയാൻ തുടങ്ങുമ്പോഴാണ് ഓരോ ബന്ധത്തിന്റെയും ആഴം മനസിലാക്കുന്നത് എന്ന് പറയുന്നതുപോലെ ഒരാഴ്ച കൂടിയേ ഞങ്ങളീ സ്കൂൾ അങ്കണത്തിൽ ഉണ്ടാകൂ എന്ന ഓർമ സ്കൂളുമായി ഞങ്ങൾ എത്രത്തോളം അടുത്തിരുന്നു എന്ന ബോധ്യം ഞങ്ങളിലുണ്ടാക്കിയത്.  ഒരുപാട് കാര്യങ്ങൾ ഈ ആഴ്ച ആസൂത്രണം ചെയ്തിരുന്നു. 20/02/2023 ന് 9C  യിലെ കുട്ടികൾക്ക് ചലനത്തിന്റെ ജീവശാസ്ത്രം അധ്യായം achievement test നടത്തി. അതോടൊപ്പം കരികുലത്തിനോടനുബന്ധിച്ചു നടത്തേണ്ട conscientization program 23/02/2023 ന് 'Pros and Cons of Social media' എന്ന വിഷയത്തിൽ നടത്തിയിരുന്നു. അങ്ങനെ ഫെബ്രുവരി 24 ന് ഞങ്ങൾ സ്കൂളിൽ നിന്നും പടിയിറങ്ങി. കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകി. എനിക്ക് ഈ 40 - 48 ദിവസം വഴികാട്ടിയായി നിന്ന അനിത ടീച്ചർക്ക്‌ ഒരു ചെറിയ സ്നേഹസമ്മാനവും നൽകിയിരുന്നു...

CONSCIENTIZATION PROGRAMME

Image
  BEd കരിക്കുലത്തിന്റെ ഭാഗമായി നടത്തേണ്ട Conscientization programme 23/02/2023 നടത്തി. അതിനായി 8 E ക്ലാസ്സാണ് തിരഞ്ഞെടുത്തതെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം എന്റെ തന്നെ ക്ലാസ്സായ 8B യിലേക്ക് മാറ്റി.. " Pros and Cons of Social media " എന്ന വിഷയത്തിൽ  കൗമാര  പ്രായക്കാർ  സാമൂഹ്യ  മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം  കാര്യങ്ങൾ ശ്രദ്ധിക്കണം  ഈ  ഒരു  ബോധ  വൽക്കരണം ലക്ഷ്യ മാക്കിയാണ് ഈ  പരിപാടി  സംഘടിപ്പിച്ചത്.  കുട്ടികൾ വളരെ       അധികം സഹകരിച്ചു. അച്ചടക്കത്തോടെയും ആവശ്യമായ  സന്ദർഭങ്ങളിൽ  ഉചിതമായ feedback നൽകുകയും ചെയ്തു.

Conducting Achievement Test

Image
20/2/2023 ടൈം ടേബിൾ പ്രകാരം ക്ലാസുകൾ ഒന്നും തന്നെ ഇല്ലാത്ത ദിവസമായിരുന്നു. എന്നാൽ 9C യിൽ മൂന്നാമത്തെ പിരിയഡ് ഫ്രീ കിട്ടുകയും, ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തിന്റെ achievement Test നടത്തുകയും ചെയ്തു. 25 മാർക്കിനായിരുന്നു. 33 കുട്ടികളാണ് ടെസ്റ്റ്‌ എഴുതിയത്. ഇടയ്ക്ക് അവരുടേതായ രീതിയിൽ ചെറിയ സംസാരങ്ങൾ ഉണ്ടാക്കിയെങ്കിലും ക്ലാസ്സ്‌ പൂർണമായും നിയന്ത്രിക്കാൻ എന്നിക്ക് കഴിഞ്ഞു. ശേഷം ഉത്തര പേപ്പർ വാങ്ങിക്കുകയും ബാക്കി ഉണ്ടായ സമയത്തിൽ ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.