Weekly Blog 3
3rd Week of Teaching Practice
03/01/2023 To 07/01/2023
അധ്യാപന ജീവിതത്തിന്റെ മൂന്നാം ആഴ്ച.....
10 ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം 03/01/2023 ന് ഞങ്ങൾ വീണ്ടും സ്കൂളിലെത്തി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവർഷം പോയ വർഷത്തെ എല്ലാ പ്രതിസന്ധികളെയും മറന്ന് പുതു വർഷത്തെ വരവേൽക്കാനൊരുങ്ങി എല്ലാ കുട്ടികളും അധ്യാപകരും കൂട്ടത്തിൽ ഞങ്ങളും സ്കൂളിലെത്തി. ആദ്യത്തെ പിരിയഡുകൾ പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാവരും കേക്ക് മുറിക്കുന്നതിനായി വിനിയോഗിച്ചു. ശേഷം 9c യിൽ പോവുകയും ക്ലാസ്സെടുക്കുകയും ചെയ്തു. അവധിക്കു ശേഷമുള്ള ക്ലാസ്സ് ആയതുകൊണ്ട് തന്നെ പലരും ആ ഒരു മൂഡിൽ അങ്ങനെ ഇരുന്നു. എന്നാൽ നിത്യജീവിതത്തിലെ കാര്യങ്ങളെ അവതരിപ്പിച്ച് അവരിലൂടെ തന്നെ ഞാൻ പാഠ ഭാഗത്തെ കൊണ്ട് പോയി. എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാത്ത കുട്ടികൾ ഉണ്ടെന്നും എനിക്ക് മനസിലായി. അവരെ കൂടി പരിഗണിച്ച് ക്ലാസ്സെടുക്കാൻ ഞാൻ ശ്രദ്ധിക്കേണ്ടതാണ്.
4/11/2023 അധ്യാപകരുടെ മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ സ്കൂൾ 3മണിയ്ക്ക് ക്ലാസ്സ് അവസാനിച്ചു.
ഈ ആഴ്ച 05/01/2023 ന് കോളേജിൽ നിന്നും അധ്യാപകർ നിരീക്ഷണത്തിനായി വന്നിരുന്നു. എനിക്കും എന്റ കൂടെയുള്ള എല്ലാവർക്കും നല്ലതുപോലെ തന്നെ ക്ലാസ്സ് എടുക്കാൻ സാധിച്ചു.
06/1/2023 ടൈം ടേബിൾ പ്രകാരം ഒന്നാമത്തെയും നാലാമത്തെയും പിരിയഡ് 8A യിൽ ആയിരുന്നു ക്ലാസ്സെടുക്കേണ്ടത്. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ആദ്യത്തെ ക്ലാസ്സായിരുന്നു 8Aയിൽ. ICT യുടെ സഹായത്തോടെയാണ് ഞാൻ ക്ലാസ്സെടുത്തത്. അത് കൊണ്ട് തന്നെ എല്ലാവരും പതിവിലും അധികം താല്പര്യം പ്രകടിപ്പിച്ചു...
7/1/2023 ശനിയാഴ്ച, മന്നം ജയന്തിയോടനുബന്ധിച്ച് അവധി ഉണ്ടായിരുന്നതിനാൽ ഈ ദിവസം (ശനി ) പ്രവർത്തി ദിവസമായിരുന്നു.
ഈ ആഴ്ച മറ്റൊരു സന്തോഷം കൂടിയുണ്ടായി. മഞ്ഞപ്പാറ B Ed കോളേജിൽ നിന്നും 6 കുട്ടികൾ കൂടി ടീച്ചിങ് പ്രാക്ടീസിനായി നമ്മുടെ സ്കൂളിലെത്തി. നമുക്ക് പുതിയ കുറച്ചു കൂട്ടുകാരെ കൂടി കിട്ടിയെന്നതിൽ വളരെ സന്തോഷം.
കൂടാതെ സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിലും ഞങ്ങൾ അധ്യാപകരുമായി ചേർന്നു.

Comments
Post a Comment