Weekly Blog 5
5th Week of Teaching Practice
16/01/2023 To 20/01/2023
അധ്യാപന ജീവിതത്തിന്റെ അഞ്ചാം ആഴ്ച്ച...
ജനുവരി 16 മുതൽ 20 വരെയുള്ള ദിനങ്ങൾ. അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ആഴ്ചയായിരുന്നു. ഓരോ ദിവസവും പുത്തൻ പ്രതീക്ഷകളാണല്ലോ... അത്തരത്തിൽ ഒത്തിരിയൊത്തിരി പ്രതീക്ഷകളുമായാണ് എല്ലാ ആഴ്ചയെയും വരവേറ്റത്.
പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ അറിയാൻ കഴിയുന്നത് 9C ക്ലാസ്സുമായി മുമ്പത്തേക്കാൾ കൂടുതൽ ഞാൻ അടുത്തു എന്നാണ്. 17/1/2023 ചാർട്ടിന്റെ സഹായത്താൽ ക്ലാസ്സെടുക്കുകയുണ്ടായി. എന്നാൽ പഴയതിനേക്കാൾ കുട്ടികൾ കൂടുതൽ സംശയങ്ങൾ ചോദിക്കുകയും കൂടുതൽ പേർ അവർക്ക് പ്രയാസമുള്ള ഭാഗങ്ങൾ ഫ്രീ ആയി എന്നോട് ചോദിക്കുകയും ചെയ്തു. ഒരു അധ്യാപിക എന്ന നിലയിൽ വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു.
18/1/2023 Think - Pair- Share മോഡൽ ഉപയോഗിച്ച് 9സിയിൽ ക്ലാസ്സെടുത്തു. ഞങ്ങൾക്ക് ലഭിച്ച പിരിയഡുകൾക്ക് പുറമെ അധ്യാപരുടെ നിർദ്ദേശപ്രകാരം പല ക്ലാസ്സുകളുടെയും നിയന്ത്രണത്തിനായി കയറിയിരുന്നു. കൂടാതെ ഹയർ സെക്കന്ററി അധ്യാപിക സ്കൂളിലെ എല്ലാ അധ്യാപകർക്കും കൂട്ടത്തിൽ ഞങ്ങൾക്കും വിരുന്ന് നൽകിയിരുന്നു.
19/1/2023 ഉച്ചയ്ക്ക് സ്കൂളിലെ ഒരു കുട്ടിയുടെ റേഡിയോ അവതാരക ആയുള്ള പരിശീലനം കാണുന്നതിനും, അഭിപ്രായം പറയുന്നതിനും അവസരം ലഭിച്ചു. തീർത്തും സന്തോഷം തോന്നിയ നിമിഷം. വാക്കുകൾക്കതീതമായ പ്രകടനം. 20/1/2023 അപ്രതീക്ഷിതമായി എനിക്ക് 9C ക്ലാസ്സ് കിട്ടിയത് വലിയ ഒരു ആശ്വാസമായി. കുറച്ചധികം ഭാഗം പഠിപ്പിക്കാൻ ഉണ്ടായിരുന്നതിനാൽ കിട്ടിയ സമയത്ത് കുറച്ച് ഞാൻ പഠിപ്പിച്ചു.
ഈ ആഴ്ച അവസാനിച്ചത് ഞങ്ങളിൽ ഒരാളായ ദേവികയുടെ ജന്മദിനാഘോഷത്തോടെയാണ്. ഞങ്ങൾ ചെറിയ രീതിയിൽ ഒരു കേക്ക് മുറിച്ച് ആഘോഷിച്ചു. ഓരോ ദിവസം കഴിയുന്തോറും സ്കൂളിനോടുള്ള അടുപ്പവും സ്നേഹവും കൂടുകയാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച കൂടി പിന്നിടുന്നു എന്നതിൽ ഏറെ ദുഖമുണ്ട്. എന്നാൽ അതെ സമയം അത് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷവും.


Comments
Post a Comment